2010-10-01

വിധിയിലെ വിശ്വാസങ്ങള്‍



ബാബരി മസ്‌ജിദ്‌ നില നിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ്‌ ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച്‌ പുറപ്പെടുവിച്ച വിധി പലതുകൊണ്ടും പ്രധാനമാണ്‌. 60 വര്‍ഷം മുമ്പ്‌ ആരംഭിക്കുകയും പല കാരണങ്ങളാല്‍ മാറ്റിമാറ്റിവെക്കുകയും ചെയ്‌ത ഒരു സിവില്‍ കേസില്‍ വിധി വന്നുവെന്നതാണ്‌ അതില്‍ ഏറ്റവും മുമ്പന്തിയില്‍. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ മുമ്പ്‌ തന്നെ വിധി വന്നിരുന്നുവെങ്കില്‍ ഇത്രയും രക്തരൂഷിതമായ രാഷ്‌ട്രീയ മുതലെടുപ്പ്‌ ഇതിന്റെ പേരില്‍ ഉണ്ടാകുമായിരുന്നില്ല എന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. 


സരയൂ നദിക്കരയില്‍ അയോധ്യാ നഗരിയില്‍ ശ്രീരാമന്‍ ജനിച്ചുവെന്നതാണ്‌ വിശ്വാസം. സന്താന സൗഭാഗ്യമില്ലാതിരുന്ന ദശരഥ മഹാരാജാവ്‌ പുത്രകാമേഷ്‌ടി യാഗം നടത്തി, ഹവിസ്സ്‌ നാല്‌ ഭാര്യമാര്‍ക്കായി പങ്കിട്ടുവെന്നും അതില്‍ മൂത്തവളായ കൗസല്യക്ക്‌ പുരുഷന്‍മാരില്‍ ഉത്തമനായ രാമന്‍ ജനിച്ചുവെന്നുമാണ്‌ പുരാണ കഥ. രാമന്റെ ജന്മസ്ഥലം ബാബരി മസ്‌ജിദ്‌ നിലനില്‍ക്കുന്ന സ്ഥലമാണെന്ന വാദം ഉന്നയിക്കപ്പെടുന്നതിന്റെ അടിസ്ഥാനം അന്നും ഇന്നും വ്യക്തമല്ല. ഇപ്പോള്‍ കോടതി വിധി പുറത്തുവരുമ്പോഴും അത്‌ വ്യക്തമാവുന്നില്ല. വിശ്വാസത്തെ അംഗീകരിക്കും വിധത്തിലാണ്‌ മൂന്ന്‌ ജഡ്‌ജിമാരില്‍ രണ്ട്‌ പേരെങ്കിലും വിധി രേഖപ്പെടുത്തുന്നത്‌.

രാമക്ഷേത്രം തകര്‍ത്താണ്‌ ബാബര്‍ മസ്‌ജിദ്‌ നിര്‍മിച്ചതെന്ന്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഒരു ജഡ്‌ജിയെങ്കിലും അഭിപ്രായപ്പെടുന്നുണ്ട്‌. രാമന്‍ ജനിച്ച സ്ഥലമിതാണെന്ന വിശ്വാസം അംഗീകരിച്ചാല്‍ ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന വാദം തള്ളിക്കളയേണ്ടിവരും. ദശരഥ മഹാരാജാവിന്റെ കൊട്ടാരം ഇവിടെയായിരുന്നുവെന്ന്‌ വാദിക്കുന്നതാവും കൂടുതല്‍ ഉചിതം. അങ്ങനെയാണെങ്കില്‍ മാത്രമേ പുരാണ കഥയനുസരിച്ച്‌ രാമന്‌ ഇവിടെ ജനിക്കാന്‍ സാധിക്കൂ. ദശരഥ ഗേഹം തകര്‍ത്ത്‌ ആരെങ്കിലും ക്ഷേത്രം പണിതിട്ടുണ്ടെങ്കില്‍, കൊടിയ പാപം അന്നേ നടന്നുവെന്ന്‌ കരുതണം. ദൈവിക ചൈതന്യമായി ഇപ്പോള്‍ കോടതി പോലും പറയുന്ന പുരുഷോത്തമന്‍ ജനിച്ചുവീണ കെട്ടിടം, അത്‌ പുണ്യ ഗേഹമാണ്‌, തകര്‍ത്ത്‌ ക്ഷേത്രം പണിതത്‌ ആരെന്ന്‌ ആദ്യം കണ്ടെത്തണം. ഇനി കൊട്ടാരം തന്നെ ക്ഷേത്രമായി പരിണമിപ്പിച്ചതാണോ എങ്കില്‍ അത്‌ വ്യക്തമാക്കപ്പെടേണ്ടതുണ്ട്‌. ഹൈന്ദവ രീതി മര്യാദകളനുസരിച്ച്‌ ക്ഷേത്രത്തിന്‌ വ്യക്തമായ അളവുകളും രൂപകല്‍പ്പനയുമുണ്ട്‌. അങ്ങനെ നോക്കുമ്പോള്‍ കൊട്ടാരം ക്ഷേത്രമായി പരിണമിപ്പിക്കുക എന്നത്‌ തീര്‍ത്തും അസംഭവ്യം. വിശ്വാസത്തെ യാഥാര്‍ഥ്യവും കണ്‍മുന്നില്‍കണ്ട വസ്‌തുതകളുമായി കൂട്ടിക്കുഴക്കുമ്പോള്‍ ഇത്തരം വലിയ യുക്തിരാഹിത്യങ്ങള്‍ക്ക്‌ മറുപടി പറയേണ്ടിവരും. അതിന്‌ ജഡ്‌ജിമാര്‍ക്കല്ല, ത്രികാല ജ്ഞാനികളെന്ന്‌ സ്വയം അഹങ്കരിക്കുന്ന കാഷായ വേഷധാരികള്‍ക്ക്‌ പോലും കഴിഞ്ഞെന്ന്‌ വരില്ല.

രാമ ജന്‍മഭൂമിയെന്ന്‌ ഹിന്ദു സംഘടനകള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം തന്നെയാണ്‌ രാമജന്‍മഭൂമിയെന്ന്‌ ജസ്റ്റിസ്‌ ധരംവീര്‍ ശര്‍മ സ്ഥാപിക്കുന്നത്‌ തത്വശാസ്‌ത്രത്തെ കൂട്ടുപിടിച്ചാണ്‌. നിര്‍രൂപം, നിര്‍മയം, നിരാകാരം എന്നിങ്ങനെ ഈശ്വര ചൈതന്യത്തെ വിശേഷിപ്പിക്കുന്ന ഹൈന്ദവ തത്വചിന്തയെ അദ്ദേഹം കൂട്ടുപിടിക്കുന്നു. ഈശ്വര ചൈതന്യത്തിന്‌ ഏത്‌ രൂപവും ഭാവവും കൈവരിക്കാം. ഏതിലും ഈശ്വര ചൈതന്യം ആരോപിക്കപ്പെടാം. അത്‌ ആരോപിക്കുന്നവന്റെ ആഗ്രഹത്തിന്റെ മൂര്‍ത്തീകരണമാണ്‌. അതുകൊണ്ട്‌ രാമ ജന്‍മഭൂമിയെന്ന്‌ ഹിന്ദുക്കള്‍ വിശേഷിപ്പിക്കുന്ന ഈ സ്ഥലത്തിന്‌ രാമ ജന്‍മഭൂമി എന്ന നിലക്ക്‌ മൂര്‍ത്തിമദ്‌ഭാവം കൈവന്നിരിക്കുന്നുവെന്നാണ്‌ ജസ്റ്റിസ്‌ ധരംവീര്‍ ശര്‍മയുടെ പക്ഷം. എന്തിലും ഏതിലും ഈശ്വര ചൈതന്യത്തെ ആരോപിക്കുന്ന ജസ്റ്റിസിന്റെ യുക്തി വൈഭവം വിധിന്യായത്തില്‍ നഷ്‌ടമാവുന്നതും കാണാം. നാല്‌ നൂറ്റാണ്ട്‌ മുമ്പ്‌ മുതല്‍ മുസ്‌ലിംകള്‍ പൂര്‍ണ വിശ്വാസത്തോടെ നിസ്‌കരിച്ചിരുന്ന കെട്ടിടം പള്ളിയാണെന്ന്‌ അംഗീകരിക്കാന്‍ ജസ്റ്റിസിന്‌ സാധിക്കുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളനുസരിച്ച്‌ ഈ കെട്ടിടം പള്ളിയായി കണക്കാക്കാനാവില്ലെന്ന യുക്തിയാണ്‌ ഇവിടെ ജസ്റ്റിസ്‌ ധരംവീര്‍ ശര്‍മയെ ഭരിക്കുന്നത്‌. എങ്ങനെയാണ്‌ ഒരിടത്ത്‌ വിശ്വാസവും ഒരിടത്ത്‌ യുക്തിയും മാനദണ്ഡമാവുന്നത്‌ എന്ന്‌ മനസ്സിലാക്കുക പ്രയാസം.

ഹൈന്ദവ പ്രമാണങ്ങളനുസരിച്ച്‌ ദശരഥ ഗേഹം ക്ഷേത്രമായി കണക്കാക്കാനാവില്ല. അതുകൊണ്ടുതന്നെ നിലനിന്നുവെന്ന്‌ പറയുന്നത്‌ ഹൈന്ദവ പ്രമാണങ്ങളനുസരിച്ച്‌ ക്ഷേത്രമായിരുന്നില്ല എന്ന നിഗമനത്തില്‍ ജസ്റ്റിസ്‌ ശര്‍മ എത്തിച്ചേരുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളനുസരിച്ച്‌ പള്ളിയല്ലെന്ന്‌ വിലയിരുത്തുമ്പോള്‍ ഹൈന്ദവ പ്രമാണങ്ങളനുസരിച്ച്‌ ക്ഷേത്രമായിരുന്നോ എന്ന്‌ കൂടി വ്യക്തമാക്കേണ്ട ബാധ്യത ജഡ്‌ജിക്കുണ്ടായിരുന്നു.
ബാബരി മസ്‌ജിദിനകത്ത്‌ വിഗ്രഹങ്ങള്‍ 1949ല്‍ രഹസ്യമായി സ്ഥാപിച്ചതാണെന്ന്‌ മൂന്ന്‌ ജഡ്‌ജിമാരും സംശയലേശമില്ലാതെ സമ്മതിക്കുന്നു. ഈ വിഗ്രഹങ്ങള്‍ സ്ഥാപിച്ച സ്ഥലം രാമജന്‍മ ഭൂമിയായി പരിഗണിക്കുകയും ചെയ്യുന്നു. ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്നതാണ്‌ ഈ വിധി. ബ്രിട്ടീഷുകാര്‍ അവരുടെ അധികാരമുറപ്പിക്കലിന്റെ ഭാഗമായി വര്‍ഗീയ പ്രീണനത്തിന്‌ ഉപയോഗിക്കുകയും പിന്നീട്‌ അധികാരത്തിലേക്കുള്ള വഴിയായി സംഘ്‌പരിവാര്‍ തിരഞ്ഞെടുക്കുകയും ചെയ്‌ത തര്‍ക്കം ഇതിനകം നിരവധി നിരപരാധികളുടെ ജീവന്‍ എടുത്തിട്ടുണ്ട്‌. എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ സോമനാഥ ക്ഷേത്രത്തില്‍ നിന്ന്‌ അയോധ്യയിലേക്ക്‌ നടന്ന രഥയാത്രയും അതിന്റെ ഭാഗമായി ആസൂത്രിതമായി നടന്ന ന്യൂനപക്ഷ വേട്ടയും ഉദാഹരണം മാത്രം. 



ഇത്രമാത്രം രാഷ്‌ട്രീയവത്‌കരിക്കപ്പെടുകയും വര്‍ഗീയത വളര്‍ത്തി അധികാരത്തിലേക്കുള്ള വഴി തുറക്കാന്‍ സംഘപരിവാര്‍ സംഘടന ശ്രമിക്കുകയും ചെയ്‌തതിനാല്‍ ഒരു ഒത്തുതീര്‍പ്പിന്‌ സമാനമായ വിധിന്യായം പുറപ്പെടുവിക്കുകയാണ്‌ കോടതി ചെയ്‌തത്‌ എന്ന്‌ വേണമെങ്കില്‍ കരുതാം. അവകാശവാദം ഉന്നയിച്ച പ്രധാന കക്ഷികള്‍ക്കെല്ലാം ഭൂമിയില്‍ തുല്യാവകാശം ലഭിക്കും വിധത്തിലുള്ള വിധി. കേസിലുള്‍പ്പെട്ട സ്ഥലത്ത്‌ പള്ളിയും അമ്പലവും ഒരുമിച്ച്‌ നിര്‍മിക്കുക എന്നത്‌ പോലുള്ള പരിഹാര നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. ഏറെക്കുറെ അതിന്‌ സമാനമായ നിര്‍ദേശമാണ്‌ ഇപ്പോള്‍ കോടതിയും മുന്നോട്ടുവെച്ചിരിക്കുന്നത്‌. ചരിത്രം, വസ്‌തുത എന്നിവയെ അപേക്ഷിച്ച്‌ വിശ്വാസത്തിന്‌ പ്രാമുഖ്യം ലഭിച്ചതാണ്‌ നീതി പീഠത്തെക്കുറിച്ച്‌ സംശയങ്ങള്‍ ഉയരാന്‍ കാരണം. 


ബാബരി മസ്‌ജിദ്‌ മാത്രമല്ല, സംഘപരിവാറിന്റെ അവകാശവാദപ്പട്ടികയിലുള്ളത്‌. മഥുര, വരാണസി എന്ന്‌ തുടങ്ങി നിരവധി സ്ഥലങ്ങളുണ്ട്‌. മഥുരയില്‍ ഒരു ചുവരിന്റെ വേര്‍തിരിവാണ്‌ ക്ഷേത്രവും പള്ളിയും തമ്മിലുള്ളത്‌. നീതിപീഠം ഇപ്പോള്‍ അംഗീകരിച്ച്‌ കൊടുത്ത വിശ്വാസത്തിന്റെ പ്രമാണികത്വത്തെ അടിസ്ഥാനമാക്കി അവിടങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ സംഘ്‌പരിവാര്‍ തീരുമാനിച്ചാല്‍ എന്താവും സ്ഥിതി? കോടതി വിധിക്കു മുന്നില്‍ നമ്രശിരസ്‌കരാവുന്ന മട്ടില്‍ ഇപ്പോള്‍ കാട്ടുന്ന സുമനസ്സ്‌ സംഘ്‌പരിവാരത്തിന്‌ പിന്നീടുണ്ടാവുമെന്ന്‌ കരുതുന്നത്‌ വിഡ്‌ഢിത്തമാവും.

ഏത്‌ കല്ലിനും കഥപറയാന്‍ സാധിക്കും വിധത്തിലുള്ള സംസ്‌കാരിക പൈതൃകമാണ്‌ രാജ്യത്തുള്ളതെന്നാണ്‌ ജസ്റ്റിസ്‌ എം എസ്‌ ലിബര്‍ഹാന്‍ തന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. അധിനിവേശങ്ങളും ആധിപത്യമുറപ്പിക്കലും പലകുറി നടന്ന മണ്ണ്‌. പല മത വിഭാഗങ്ങളെയും കൈനീട്ടി സ്വീകരിച്ച ചരിത്രം. അതിന്റെയൊക്കെ ശേഷിപ്പുകള്‍ ഉണ്ടാവുക സ്വാഭാവികം. അതെല്ലാം തുരന്ന്‌ വിശ്വാസമുറപ്പിക്കാന്‍ തുടങ്ങിയാല്‍ എവിടെ എത്തിച്ചേരും. രേഖകളും തെളിവുകളും പരിശോധിച്ച്‌ വിധിതീര്‍പ്പിലെത്തേണ്ട നീതിപീഠങ്ങള്‍ വിശ്വാസത്തെ അധിഷ്‌ഠിതമാക്കാന്‍ തുടങ്ങിയാല്‍? കേരളത്തില്‍ നിലക്കല്‍ മഹാദേവക്ഷേത്രത്തിന്‌ സമീപം കല്‍ക്കുരിശ്‌ പ്രത്യക്ഷപ്പെട്ടത്‌ ഒരു കാലത്ത്‌ വലിയ വിവാദമാണ്‌ സൃഷ്‌ടിച്ചത്‌. തോമാശ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ സ്ഥാപിച്ചതാണ്‌ കല്‍ക്കുരിശെന്നായിരുന്നു വാദം. ഇതിന്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ പഠനങ്ങളുടെ പിന്തുണയുണ്ടെന്ന്‌ അന്ന്‌ അവകാശപ്പെട്ടിരുന്നത്‌ മന്ത്രിമാര്‍ തന്നെയാണ്‌. നിലക്കലില്‍ കല്‍ക്കുരിശ്‌ സ്ഥാപിച്ച്‌ ശബരിമല ശാസ്‌താവിന്റെ പൂങ്കാവനത്തില്‍ പള്ളി സ്ഥാപിക്കാനാണ്‌ ശ്രമമെന്ന്‌ അന്ന്‌ വാദിച്ചത്‌ ആര്‍ എസ്‌ എസ്സുകാരാണ്‌. ലക്‌നോ ഹൈക്കോടതിയിലെ ജഡ്‌ജിമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ നിലക്കലില്‍ കണ്ട കല്‍ക്കുരിശിന്‌ ആധികാരികത നല്‍കാവുന്നതാണ്‌. ക്രൈസ്‌തവ വിഭാഗക്കാര്‍ മുന്‍കാലത്തു തന്നെ കുടിയേറിത്താമസിച്ചിട്ടുണ്ടെന്നതിനാല്‍ ഖനനം ചെയ്‌താല്‍ അതിന്റെ നീക്കിബാക്കികള്‍ കണ്ടെത്താനും പ്രയാസമാവില്ല. തോമാശ്ലീഹ സ്ഥാപിച്ചതാണ്‌ കുരിശെന്ന വിശ്വാസത്തിന്റെ മൂര്‍ത്തിമദ്‌ഭാവം നിലക്കലാണെന്ന്‌ വേണമെങ്കില്‍ വിലയിരുത്താം. ഇങ്ങനെയൊരു വിലയിരുത്തലുണ്ടായാല്‍ എന്താവും സ്ഥിതി?

ബാബരി മസ്‌ജിദ്‌ എന്തായാലും ചരിത്ര സ്‌മാരകമായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്നതുകൊണ്ടുതന്നെ പുരാവസ്‌തു ഗവേഷക വകുപ്പ്‌ ഏറ്റെടുത്ത്‌ സംരക്ഷിക്കേണ്ട കെട്ടിടം. അത്‌ തകര്‍ക്കപ്പെട്ടതില്‍ കോടതിക്ക്‌ ഖേദമൊന്നുമുള്ളതായി തോന്നുന്നില്ല. അധിനിവേശത്തിന്റെ പുതിയ കാലഘട്ടങ്ങളില്‍ പഴയത്‌ ചിലതെല്ലാം തകര്‍ക്കപ്പെടുക എന്നത്‌ സ്വാഭാവിക രീതി മാത്രമാണെന്ന വിലയിരുത്തലിലാണോ കോടതി എന്ന്‌ തോന്നിപ്പോവും. മസ്‌ജിദിന്റെ മുഖ്യ മിനാരത്തിന്‌ കീഴെ 1949ല്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച സ്ഥലം രാമജന്‍മസ്ഥാനമാണെന്ന്‌ അംഗീകരിക്കുമ്പോള്‍ മസ്‌ജിദ്‌ തകര്‍ത്തതിനെ പരോക്ഷമായി ന്യായീകരിക്കുകയാണ്‌ കോടതി. ഇത്‌ സംഘ്‌ പരിവാര്‍ സംഘടനകള്‍ക്ക്‌ ശക്തി പകരുന്നതുമാണ്‌. പക്ഷേ, ഇതേ നിലപാട്‌ അഫ്‌ഗാനിസ്ഥാനിലെ ബാമിയാന്‍ ബുദ്ധ പ്രതിമകളുടെ കാര്യത്തില്‍ സംഘ്‌ പരിവാറോ അവയുടെ നേതാക്കളോ സ്വീകരിക്കുമോ? താലിബാന്‍ ഭരണകൂടം അവരുടെ പ്രാക്തന സംസ്‌കൃതിയുടെ വീണ്ടെടുപ്പിനായാണ്‌ ബാമിയാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ത്തത്‌ എന്ന്‌ കാബൂളിലെ കോടതി ഭാവിയില്‍ വിധിച്ചാല്‍ സഹിക്കുമോ ഇവര്‍? ഇവരെന്നല്ല, വിവിധ സംസ്‌കാരങ്ങളുടെ ശേഷിപ്പുകള്‍ നിലനില്‍ക്കണമെന്നും ബഹുസ്വരത തുടരണമെന്നും ആഗ്രഹിക്കുന്നവര്‍ സഹിക്കുമോ? 


ഇറാഖിന്റെ ഗര്‍ഭത്തിലെ എണ്ണ നിക്ഷേപം കവരുക എന്ന ലക്ഷ്യത്തോടെ കൃത്രിമമായ കാരണങ്ങള്‍ സൃഷ്‌ടിച്ച്‌ അവരെ ആക്രമിച്ച അമേരിക്കയും സഖ്യകക്ഷികളും മെസപ്പട്ടോമിയന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ നിശ്ശേഷം തുടച്ചുനീക്കുകയാണ്‌ ചെയ്‌തത്‌. മെസപ്പട്ടോമിയന്‍ കാലത്തെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന മ്യൂസിയങ്ങള്‍ മുഴുവന്‍ അമേരിക്ക കൊള്ളയടിച്ചിരിക്കുന്നു. തങ്ങള്‍ സമൃദ്ധമായ സാംസ്‌കാരിക പൈതൃകത്തിന്റെ തുടര്‍ച്ചയാണെന്ന ബോധം ഇറാഖിന്റെ വരും തലമുറകളില്‍ നിന്ന്‌ ഇല്ലാതാക്കുക എന്ന ഗൂഢ ലക്ഷ്യം കൂടി അമേരിക്കക്കുണ്ട്‌. അത്തരം ഇല്ലാതാക്കലുകളുടെ തുടര്‍ച്ചയാണ്‌ ഇപ്പോഴത്തെ കോടതി വിധി.
വിധി സംബന്ധിച്ച മൂന്ന്‌ ജഡ്‌ജിമാരുടെയും നിരീക്ഷണങ്ങള്‍ കണക്കിലെടുത്താല്‍ ജസ്റ്റിസ്‌ എസ്‌ യു ഖാന്റേതാണ്‌ താരതമ്യേന കൂടുതല്‍ യുക്തിഭദ്രം എന്ന്‌ വിലയിരുത്തേണ്ടിവരും. 



1997 മുമ്പ്‌ കൈവശാവകാശത്തിലുള്ള ഭൂമിക്ക്‌ മുഴുവന്‍ പട്ടയം നല്‍കാനാണ്‌ കേരള സര്‍ക്കാറിന്റെ തീരുമാനം. അതുപോലൊരു സമീപനമാണ്‌ ജസ്റ്റിസ്‌ ഖാന്‍ സ്വീകരിച്ചത്‌. ഹിന്ദുക്കളും മുസ്‌ലിംകളും ദീര്‍ഘകാലമായി കൈവശം വെച്ചിരിക്കുന്ന, വ്യക്തമായ രേഖകളില്ലാത്ത ഭൂമി. അതിന്‍മേല്‍ ഇരുകൂട്ടര്‍ക്കും നിര്‍മോഹി അഖാര എന്ന സംഘടനക്കും അവകാശമുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തുല്യമായി പങ്കിടാന്‍ വിധിക്കുന്നു. ഇത്‌ രാഷ്‌ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമായ വിധിയാണെന്ന്‌ വേണമെങ്കില്‍ വിലയിരുത്താം. സമാനമായ നിര്‍ദേശം പുറപ്പെടുവിക്കുന്നുവെങ്കിലും മറ്റ്‌ ജഡ്‌ജിമാര്‍ വിശ്വാസത്തിനൊപ്പം നില്‍ക്കുന്ന നിലപാട്‌ സ്വീകരിക്കുകയാണ്‌. കുറേക്കൂടി സത്യസന്ധമായി വസ്‌തുതകളെ സമീപിക്കുകയും വ്യക്തമായ രേഖകളില്ലാത്ത ഭൂമി, കൈവകാശത്തിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടി മൂന്ന്‌ പേര്‍ക്കായി പങ്കിടാന്‍ വിധിക്കുന്നുവെന്ന്‌ തുറന്ന്‌ പറയുകയും ചെയ്‌തിരുന്നുവെങ്കില്‍ അതിന്‌ കുറേക്കൂടി ബലം കൈവരുമായിരുന്നു. മറ്റിടങ്ങളില്‍ ബാധകമാക്കാന്‍ സാധിക്കാത്ത സാഹചര്യവും സൃഷ്‌ടിക്കപ്പെടുമായിരുന്നു. അതിന്‌ പകരം കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാവുകയാണ്‌. വിധിയനുസരിച്ച്‌ പങ്കിടല്‍ നടക്കുകയും ക്ഷേത്രമുയരുകയും ചെയ്‌താല്‍ വൈകാതെ വലിയ ഭിന്നിപ്പുണ്ടാവുക നിര്‍മോഹി അഖാരയും ഹിന്ദു മഹാസഭയും തമ്മിലായിരിക്കുമെന്ന്‌ ഉറപ്പ്‌. വലിയ വരുമാനത്തിന്‌ സാധ്യതയുള്ള രണ്ട്‌ ഇടങ്ങളിലെ മാനേജ്‌മെന്റുകള്‍ തമ്മിലുള്ള മത്സരവും ഭിന്നിപ്പും. ഇതേ ഭിന്നിപ്പാണ്‌ പണ്ട്‌ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത്‌. അത്‌ കൂടുതല്‍ പേരിലേക്ക്‌ പടര്‍ത്തി പ്രശ്‌ന പരിഹാരത്തിന്റെ പ്രതീതി ജനിപ്പിക്കപ്പെടുകയാണ്‌ ഇവിടെ. പ്രശ്‌നവും മുതലെടുപ്പിനുള്ള സാധ്യതകളും നിലനിര്‍ത്തുകയോ വ്യാപിപ്പിക്കുകയോ ചെയ്‌തുകൊണ്ട്‌.

20 comments:

  1. ഹ ഹ വിശ്വാസകാര്യത്തില്‍ കോടതി വിധി അംഗീകരിക്കില്ലെന്ന് പറഞ്ഞ സംഘപരിവാരം വിധിയെ സ്വാഗതം ചെയ്തിരിക്കുന്നു!! എന്നാല്‍ അത്‌ നേരത്തെ അങ്ങ്‌ പറഞ്ഞുകൂടെ "വിധി അനുകൂലമാണെങ്കില്‍ മാത്രം അംഗീകരിക്കും, പ്രതികൂലമാണെങ്കില്‍ കലാപം"! എന്തായാലും ശ്രീ ശാന്തിഭൂഷണ്‍ പറഞ്ഞ്‌ അപ്പടി ന്യായീകരിക്കുന്ന തരത്തിലായി പോയി വിധി. രാമണ്റ്റെ ജന്‍മ സ്ഥലം ക്രിത്യമായി കാണിച്ചു തന്ന ജഡ്ജിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ! ചരിത്രകാരന്‍മാര്‍ക്കു പോലും സാധിക്കാത്തതല്ലേ!

    ReplyDelete
  2. ഈ ലേഖനം കാര്യങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തുന്നു. വിഗ്രഹം 1949 -ല്‍ ബോധ പൂര്‍വ്വം കലാപമുണ്ടാക്കാന്‍ അവിടെ കൊണ്ട് വെച്ചതാണെന്നു പറയുന്ന അതേ കോടതി വിഗ്രഹം ഇരുന്ന സ്ഥലം രാമന്റെ ജന്മ സ്ഥലമാണെന്നു കണ്ടെത്തുന്നു. ആഹ..... എന്തൊരു യുക്തി.

    ഈ വിഷയം ഇങ്ങിനെയെങ്കിലും അവസാനിച്ചു കിട്ടിയാല്‍ നമുക്കാശ്വസിക്കാം. പക്ഷെ കോടതികള്‍ ഇങ്ങിനെ തെളിവുകളുടെ പിന്‍ബലമില്ലാതെ വിശ്വാസവും ഊഹങ്ങളും കണക്കിലെടുത്ത് വിധി പ്രസ്താവിക്കാന്‍ തുടങ്ങിയാല്‍ അതൊരു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കില്ലേ എന്നാണു ആശങ്ക.

    ലേഖകന്‍ സൂചിപ്പിച്ച പോലെ ഒരു പരിഹാരം എന്ന നിലക്ക് സ്ഥലം മൂന്നായി വിഭജിക്കുമ്പോഴും മേലാല്‍ ഇത്തരം ആനുകൂല്യങ്ങള്‍ മുന്നില്‍ കണ്ടു മറ്റു ആരാധനാലയങ്ങളില്‍ ഇത് പോലെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പറ്റാത്ത വിധം പഴുതുകള്‍ അടച്ചു വേണമായിരുന്നു വിധി പ്രസ്താവിക്കാന്‍. അതുണ്ടായില്ല എന്നത് നിര്‍ഭാഗ്യകരമായിപ്പോയി.

    ഒരു പള്ളിയോ അമ്പലമോ എന്നതല്ല പ്രശ്നം ഇനിയും ആരാധനാലയങ്ങളുടെ പേരില്‍ രാഷ്ട്രീയ രഥങ്ങള്‍ ഉരുളാനും രക്തം ചിന്താനും ഇടവന്നു കൂടാ. ലേഖകന്റെ നിഷ്പക്ഷ നിലപാടിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  3. കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടാനുള്ള വിവിഝ വിധികള്‍ പുറത്തുവരുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണമായി മാത്രമെ ഈ വിധിയേയും കാണാനാകൂ....

    ReplyDelete
  4. മെസപ്പട്ടോമിയന്‍ കാലത്തെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന മ്യൂസിയങ്ങള്‍ മുഴുവന്‍ അമേരിക്ക കൊള്ളയടിച്ചിരിക്കുന്നു. തങ്ങള്‍ സമൃദ്ധമായ സാംസ്‌കാരിക പൈതൃകത്തിന്റെ തുടര്‍ച്ചയാണെന്ന ബോധം ഇറാഖിന്റെ വരും തലമുറകളില്‍ നിന്ന്‌ ഇല്ലാതാക്കുക എന്ന ഗൂഢ ലക്ഷ്യം കൂടി അമേരിക്കക്കുണ്ട്‌.
    ഇവിടെയും സംഭവിച്ചത് മറ്റൊന്നല്ല . പുരാതനമായതൊക്കെ തകര്‍ക്കപ്പെടുമ്പോള്‍ വരും തലമുറയ്ക്ക് വേണ്ടിയുള്ള ചരിത്ര പാഠങ്ങളും, ശേഷിപ്പുകളുമാണ് ഇല്ലാതാവുന്നത് . ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇല്ലാതാക്കിയതിനെ കോടതി കാണാതെ പോയത് ദുഖകരം തന്നെ .

    ReplyDelete
  5. നല്ല ലേഖനം. നല്ല വിലയിരുത്തലുകൾ. ലേഖകന് എല്ലാ ആശംസകളും....

    ReplyDelete
  6. താങ്കളുടെ അഭിപ്രായത്തോട് യോജികുനില്ല. ഗബ്രിഎല്‍ മലഖയില്‍ നിന്നും ദൈവത്തിന്റെ സന്തേശം കേട്ട് മുഹമദ് നബി എയുതിയതാണ് ഖുര്‍ആന്‍ എന്നാ കാര്യത്തില്‍ നമുക്ക് ചരിത്രപരമായ തെളുവുകള്‍ വേണ്ട... എന്നാല്‍ രാമന്റെ ജന്മ സ്ഥലം എന്ന് ഭുരിപക്ഷം ജനത വിശ്വസിക്കുന്ന ഒരു സ്ഥലം അതാണ് എന്ന് സ്ഥപികനമെങ്ങില്‍ നമുക്ക് ചരിത്രപരമായ തെളിവ് വേണം... എന്തൊരു വിരോധാഭാസം...
    മുഘല്‍ രാജവംശത്തിന്റെ ഭരണ കാലത്ത് ഹിന്ദുകളുടെ ജനസംഖ്യ 80 മില്യണ്‍ കുറഞ്ഞു എന്ന് Will Durant തുടങ്ങിയ പ്രശതരായ ചരിത്രകാരന്മാര്‍ എയുതിയിടുണ്ട്... ഭാരത ചരിത്രത്തിലെ ഏറ്റവും ആസൂത്രിതമായ വംശ ഹത്യ നടനത് മുഗ്ഹല്‍ ഭരണകാലത്ത് ആണെന്ന് Koenraad Elst രേഖപെടുതിയിടുണ്ട്. മുഘല്‍ ഭരണകൂടത്തിന്റെ ഇസ്ലാമികവത്കരണം നടനത് അമ്പലങ്ങളും അതുപോലെ മറ്റു മതസ്ഥര്‍ ദൈവീകമായി കരുതിയ സ്ഥലങ്ങള്‍ പിടിച്ചടകി അതിന്റെ പള്ളിയോ രാജാകന്മാരുടെ ശവ കലരയോ അകിയാണ്. ഇത് ചരിത്രത്തില്‍ രേഖപെടുതിയിടുല്ലതാണ്. എല്ലാ മുഗ്ഹല്‍ രാജകന്മാരും അവരുടെ കാലത്ത് നടന്ന സംഭവങ്ങള്‍ രേഖപെടുതിയിടുണ്ട്.
    രാമന്‍ അവിടെ ജനിച്ചോ ഇല്ലയോ എന്ന് വിഡ്ഢികളെ പോലെ തിരഞ്ഞു നടകുക അല്ല ജഡ്ജിമാര് ചെയ്തത്. ഈ പ്രശ്നം എങ്ങനെ രമ്യമായി പരിഹരികം എന്നാണ് നോകിയത്.

    ReplyDelete
  7. അങ്ങനെയാണെങ്കില്‍ മാത്രമേ പുരാണ കഥയനുസരിച്ച്‌ രാമന്‌ ... ക്ഷേത്രമായി പരിണമിപ്പിക്കുക എന്നത്‌ തീര്‍ത്തും അസംഭവ്യം.

    --- ക്ഷേത്രം എന്തെന്നും, എങ്ങിനെ ക്ഷേത്രങ്ങള്‍ ഉണ്ടാവുന്നത് എന്നും മറ്റുമുള്ള കാര്യങ്ങിലെ ബ്ലോഗ്ഗെരിന്റെ വിവരക്കേട് വ്യക്തമാവുണ്ട് !

    അങ്ങനെ നോക്കുമ്പോള്‍ കൊട്ടാരം ക്ഷേത്രമായി പരിണമിപ്പിക്കുക എന്നത്‌ തീര്‍ത്തും അസംഭവ്യം. - ഇത് പറയാന്‍ തക്ക അറിവുണ്ടോ എന്ന് സ്വയം പരിശോധിക്കുക

    ബ്രിട്ടീഷുകാര്‍ അവരുടെ അധികാരമുറപ്പിക്കലിന്റെ ഭാഗമായി വര്‍ഗീയ പ്രീണനത്തിന്‌... ജീവന്‍ എടുത്തിട്ടുണ്ട്‌.

    --- വര്‍ഗീയ വോട്ട് ബാങ്ക് പ്രീണനത്തിന്‌ ഇന്നത്തെ രാഷ്ട്രിയ പാര്‍ടികള്‍, സംഘ്‌പരിവാര്‍ മാത്രമല്ല, ഒന്നും ഒരിഞ്ചു പോലും പുറകിലല്ല !! ഈ ബ്ലോഗു പോലും !

    ബാബരി മസ്‌ജിദ്‌ മാത്രമല്ല, സംഘപരിവാറിന്റെ അവകാശവാദപ്പട്ടികയിലുള്ളത്‌. മഥുര, വരാണസി എന്ന്‌ തുടങ്ങി നിരവധി സ്ഥലങ്ങളുണ്ട്‌.
    -- ടിപ്പു സുല്‍ത്താന്റെ പടയോട്ടം പൂര്‍ണമായിരുന്നു എങ്കില്‍ , നമ്മുടെ തിരുവനന്തപുരത്തിനും കിട്ടുമായിരുന്നു ഒന്ന് ! മുഗള്‍ രാജാക്കന്മാര്‍

    ഇതു പറയുന്നത് സംഘപരിവാര്‍ ചെയ്തതുയ്‌ നല്ലകാര്യമാണെന്നു ഒന്നും തോന്നിയിട്ടല്ല. പക്ഷെ മുഗള്‍ രാജാക്കന്മാര്‍ എല്ലാം നീതിമാന്മാരയിരുന്നു എന്നാ തോന്നല്‍ ഇല്ലാത്തതുകൊണ്ടാണ്

    ReplyDelete
  8. ബാബറിന്റെ നാമത്തില്‍ തന്നെ വേണം ഇവിടെ ഒരു സ്മാരകം....
    http://en.wikipedia.org/wiki/Babur#Lavish_lifestyle_and_final_major_battle

    മര്യാദ പുരുഷോത്തമനായ രാമന്റെ പേര് പറയാന്‍ പോലും നമുക്ക് അവകാശമില്ല ....ഈ തലമുറ ഇതേ വിധിച്ചിട്ടുള്ളൂ..
    ഇനിയും വരും ആധിപത്യങ്ങള്‍ .....സ്മാരകങ്ങളും ...പാടി പുകഴത്താന്‍ പുരോഗമന പാണന്‍മാരും ...

    ReplyDelete
  9. തെളിവും, യുക്തിയുമൊക്കെ പരണത്തു വച്ചിട്ടു വിശ്വാസത്തിന്റെ പിറകേ പോയ ഈ വിധി താലിബാനിസത്തിലേക്കുള്ള കാല്‍ വെയ്പാണെന്നതില്‍ സംശയമില്ല.

    ReplyDelete
  10. Naveen u r absolutely right...
    പുരാണത്തില്‍ രാമന്‍ ജനിച്ചുവെന്നു കരുതുന്നത് BC1450ല്‍ ആണ്. അപ്പോള്‍ ഉള്ള ദശരഥ മഹാരാജാവിന്റെ കൊട്ടാരം ഇത്രയും കാലം നില നിന്നിരുന്നു എന്ന് കരുതുന്നത് തന്നെ തെറ്റാണു. പിന്നെ എങ്ങനെ ആണ് ബാബര്‍ ഈ കൊട്ടാരം പൊളിക്കുക?. കാലപഴക്കത്തില്‍ ദശരഥ മഹാരാജാവിന്റെ കൊട്ടാരം നശിക്കുകയും അതിനു ശേഷം ഹിന്ദു വിശ്വാസികള്‍ അവിടെ ഒരു ക്ഷേത്രം
    പണിതതാവും. ഈ ക്ഷേത്രം ആയിരിക്കാം ബാബര്‍ പൊളിച്ചു നീക്കി പള്ളി പണിഞ്ഞത്. അല്ല എന്ന് പറയാന്‍ ഈ ബ്ലോഗുകാരന്റെ കയ്യില്‍ തെളിവുകള്‍ ഒന്നും ഇല്ലല്ലോ?.

    ReplyDelete
  11. ജസിയ നികുതി ജനങ്ങളെ തുല്ല്യരാക്കാന്‍ വേണ്ടിയുള്ള്തായിരുന്നു എന്നു വിശ്വസിക്കുന്ന രാജീവിനെ അങ്ങനെയല്ലാ എന്നുള്ള് വ്യക്തമായ ചരിത്ര തെളിവുകള്‍ കാണിച്ചാലും വിശ്വസ്സിക്കില്ല. അതു തന്നെ ശ്രീരാമ ഭഗവാന്റെ കാര്യത്തിലും. വയറ്റിപിഴപ്പല്ലേ നടക്ക്ട്ടേ

    ReplyDelete
  12. What is puzzling is that Rajeev is so upset about Hindu belief systems whereas he forgets that Islam too is only yet another belief system. That an " angel" dubbed as Gabreal went on conveying to a man " God's" messages for 23 years for one last time is just yet another belief- just the belief as Ram was born in some place.Why presume that Ram should only be born in a palace? Where are all the palaces of ancient times? If they cant be found does it mean that the corresponding kingdoms did not exist or that the kings were not born at all? Why not read Sita Ram Goel about what happened to Hindu temples instead of churning out a lot of "secular gibberish"?

    ReplyDelete
  13. Sharia Law for Non-Muslims
    Chapter 5—The Kafir

    Until now we have looked at the big picture of Sharia and then the position of women in Sharia. We now come to a new subject--the unbeliever or non-Muslim. The word "non-Muslim" is used in the translation of Sharia law, but the actual Arabic word used is "Kafir". But the word Kafir means far more than non-Muslim. The original meaning of the word was "concealer", one who conceals the truth of Islam.

    The Koran says that the Kafir may be deceived, plotted against, hated, enslaved, mocked, tortured and worse. The word is usually translated as "unbeliever" but this translation is wrong. The word "unbeliever" is logically and emotionally neutral, whereas, Kafir is the most abusive, prejudiced and hateful word in any language.
    There are many religious names for Kafirs: polytheists, idolaters, People of the Book (Christians and Jews), Buddhists, atheists, agnostics, and pagans. Kafir covers them all, because no matter what the religious name is, they can all be treated the same. What Mohammed said and did to polytheists can be done to any other category of Kafir.

    Islam devotes a great amount of energy to the Kafir. The majority (64%) of the Koran is devoted to the Kafir, and nearly all of the Sira (81%) deals with Mohammed's struggle with them. The Hadith (Traditions) devotes 32% of the text to Kafirs1. Overall, the Trilogy devotes 60% of its content to the Kafir.



    Hadith 37%
    Sira 81%
    Koran 64%
    Total 60%

    ReplyDelete
  14. Why cant Rajeev spend some time to study the religion he is so much excited and thrilled about? The following Youtube video can be as good a starting point as any- http://www.youtube.com/watch?v=6jYUL7eBdHg
    This excellent video by "Scholar" Zakir Naik will teach Rajeev how Islam is the only correct religion and so it is very appropriate to destroy Hindu temples etc.Long live the loving memory of Baber, Muhamood Gazni etc!

    ReplyDelete
  15. Rajeev's coup is the coup of truth or what??- as in coups d'état)—also known as a coup, putsch, and overthrow- of truth or what? All are looking forward to the wisecracks of 'Scholar"Rajeev, considering his extreme erudition in Muslim and Hindu religious mythology etc.

    ReplyDelete
  16. പോസ്റ്റ്‌ ഉഷാറായിട്ടുണ്ട്‌...

    ReplyDelete
  17. The Hari-Vishnu Inscription found at Ayodhya.

    Hari-Vishnu inscription:
    During the demolition of the Babri mosque in December 1992, three inscriptions on stone were found. The most important one is the Hari-Vishnu inscription inscribed on a 1.10 x .56 metre slab with 20 lines that was provisionally dated to ca. 1140. The inscription mentioned that the temple was dedicated to "Vishnu, slayer of Bali and of the ten-headed one" [Rama is an incarnation of Vishnu who is said to have defeated Bali and Ravana].[8] The inscription is written in the Nagari Lipi script, a Sanskrit script of the 11th and 12th century.[8] It was examined by world class Epigraphists and Sanskrit scholars (among them Prof. A.M. Shastri).[8][citation needed]
    Ajay Mitra Shastri, Chairman of the Epigraphical Society of India and a specialist in Epigraphy and Numismatics, examined the Hari-Vishnu inscription and stated:
    "The inscription is composed in high-flown Sanskrit verse, except for a small portion in prose, and is engraved in the chaste and classical Nagari- script of the eleventh-twelfth century AD. It was evidently put up on the wall of the temple, the construction of which is recorded in the text inscribed on it. Line 15 of this inscription, for example, clearly tells us that a beautiful temple of Vishnu-Hari, built with heaps of stone (sila-samhati-grahais) and beautified with a golden spire (hiranya-kalasa-srisundaram) unparalleled by any other temple built by earlier kings (purvvair-apy-akrtam krtam nrpatibhir) was constructed. This wonderful temple (aty-adbhutam) was built in the temple- city (vibudh-alaayni) of Ayodhya situated in the Saketamandala (district, line 17) (...). Line 19 describes god Vishnu as destroying king Bali (apparently in the Vamana manifestation) and the ten-headed personage (Dasanana, i.e., Ravana)."[8]

    ReplyDelete
  18. Rajeev Avarnan etc are impotent persons that they cannot openly say that they are fundemental muslims. They wear a mask of Avarnan, Some hindu name and work for Babar and talk about belief based verdict. Where in they procalaims a religion based on true Scientific facts. Pathetic...

    ReplyDelete
  19. ഭൂരിപക്ഷ ജനതക് എതിരായി എന്ത് എയുതിയാലും അത് യഥാര്‍ത്ഥ കമ്മ്യൂണിസം അല്ലെങ്ങില്‍ സോഷ്യലിസം ആണെന്ന് ചിന്തിക്കുന്ന താങ്കളുടെ ലേഖനത്തോടു യോജികുനില്ല. പിന്നെ ബ്ലോഗില്‍ ആളെകൂട്ടാനായി കാണിക്കുന്ന കോപ്രായം ആണെങ്ങില്‍ ശരി.

    വ്യക്തമായ തെളിവുകള്‍ ലോകത്തെങ്ങും ലഭ്യമാണ് .... ഇസ്ലാമികവല്കരനതിനെ കുറിച്ച്.

    പുറമേ ശാന്തിയുടെ മതം എന്നും മറ്റും അവകാശ പെടുന്ന ഇസ്ലാമിന്റെ ഉള്ളില്‍ ഒരു ശരിയ മാത്രം കാണാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ഇസ്ലാം ഉണ്ട്... തല്‍കാലം അത് പുറത്തു കാണികുന്നില്ല എന്ന് മാത്രം. ഖുറാനില്‍ കഫിരുകളെ എങ്ങനെ നേരിടണം എന്ന് പറയുനുണ്ട്..... ഒന്ന് പോയി വായിച്ചു നോകണം...

    ReplyDelete